പക്ഷിപ്പനി; നഷ്ടപരിഹാരം ഇനിയും വൈകിയേക്കും;കേന്ദ്രം നൽകാനുള്ളത് 2.28 കോടി; പക്ഷിപ്പനി കൂടുതൽ മേഖലയിലേക്കു പടരുന്ന സാഹചര്യം

Spread the love

ആലപ്പുഴ: കർഷകരെ കണ്ണീരിലാഴ്ത്തി വീണ്ടും പക്ഷിപ്പനി. കഴിഞ്ഞ വർഷത്തെ
പക്ഷിപ്പനി നഷ്ടപരിഹാരം ഇത്തവണയും വൈകിയേക്കും. നഷ്ടപരിഹാരമായി 2.28 കോടി രൂപ കേന്ദ്രസർക്കാർ ഇനിയും സംസ്ഥാനത്തിനു നൽകാനുണ്ട്. ഇതു ലഭിച്ചാൽ മാത്രമേ ഇപ്പോൾ ചത്തതും പ്രതിരോധത്തിന്റെ ഭാഗമായി കൊന്നതുമായ പക്ഷികളുടെ നഷ്ടപരിഹാരം കർഷകർക്കു നൽകാനാകൂ.

video
play-sharp-fill

ഇത്തവണ ജില്ലയിൽ 13 ഇടത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിൽ 28,000-ലേറെ പക്ഷികളെ കൊന്നു. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ഇടങ്ങളിൽ വെള്ളിയാഴ്ച മുതൽ പക്ഷികളെ കള്ളിങ്ങിനു വിധേയമാക്കുന്നുണ്ട്. 13,000 പക്ഷികളെ കൊല്ലാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.പക്ഷിപ്പനി കൂടുതൽ മേഖലയിലേക്കു പടരുന്ന സാഹചര്യമാണുള്ളത്.

അതിനാൽ, കൊല്ലേണ്ട പക്ഷികളുടെ എണ്ണം ഇനിയുമുയരാനാണ് സാധ്യത. കേന്ദ്രഫണ്ട് വൈകുന്നതിനാൽ സംസ്ഥാന ഫണ്ടിൽനിന്നാണ് കഴിഞ്ഞതവണ പക്ഷികളെ കൊന്നതിനുള്ള നഷ്ടപരിഹാരം കർഷകർക്കു നൽകിയത്. അതും ഏറെ മാസങ്ങൾക്കുശേഷമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രഫണ്ട്‌ വൈകിയാൽ ഇത്തവണയും സംസ്ഥാന ഫണ്ടിൽനിന്ന് എടുക്കേണ്ടിവരും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ പക്ഷിപ്പനി നഷ്ടപരിഹാരം വൈകിപ്പിക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായയ്ക്കു ദോഷമാകും.അതിനാൽ തിരഞ്ഞെടുപ്പിനുമുൻപ് നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

പന്നിപ്പനിയുമായി ബന്ധപ്പെട്ടും കേന്ദ്രത്തിൽനിന്ന് നഷ്ടപരിഹാരത്തുക ലഭിക്കാനുണ്ട്. 3.22 കോടി രൂപയാണ് കിട്ടാനുള്ളത്.രണ്ട് കുടിശ്ശികയും ലഭ്യമാക്കാനായി സംസ്ഥാന മൃഗസംരക്ഷണവകുപ്പ് പലതവണ കേന്ദ്രത്തിനു കത്തെഴുതിയിരുന്നു.

ഇന്നലെ വൈകിട്ടുവരെയുള്ള കണക്ക് പ്രകാരം 2862 പക്ഷികളെയാണ് കള്ളിംഗിന് വിധേയമാക്കിയത്.
അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് എന്നിവിടങ്ങളിലാണ് കള്ളിംഗ് നടന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ ഇന്നലെ വൈകിട്ടുവരെ 2850 പക്ഷികളെ കൊന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ 12 പക്ഷികളെയും കൊന്നൊടുക്കി.

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുത പ്രതികരണ സേനയാണ് ശുചീകരണ പ്രവർത്തനങ്ങൾക്കും കള്ളിംഗിനും നേതൃത്വം നൽകിയത്. ഇന്ന് കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിൽ കള്ളിംഗ് നടക്കും.