
ആലപ്പുഴ: കാണാതായ ഹൗസ്ബോട്ട് ജീവനക്കാരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ചമ്പക്കുളം പഞ്ചായത്തില്‍ അമച്ചകരി മുറിയില്‍ കൊച്ചുമുണ്ടക്കല്‍ വീട്ടില്‍ മാത്യു തോമസിനെയാണ് (33) കൈനകരി മുണ്ടയ്ക്കല്‍ പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി 12 മണിയോടെ ഹൗസ്ബോട്ടില്‍ നിന്നും വെള്ളത്തില്‍ വീണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. അന്നു രാത്രി മുതല്‍ ഇയാളെ കാണാതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി. തോമസ് ജോസഫാണ് പിതാവ്. മാതാവ് അന്ന തോമസ്. ഭാര്യ ആൻസി. മകള്‍ ലിയാ മോള് മാത്യു.



