ആലപ്പുഴയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Spread the love

ആലപ്പുഴ: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് ശശിഭവനം വീട്ടിൽ കനകമ്മ (79) ആണ് മരിച്ചത്.

video
play-sharp-fill

വെള്ളിയാഴ്ച ഉച്ചക്ക് പശുവിനു തീറ്റ നൽകികൊണ്ടിരിക്കുമ്പോൾ വീടിനു സമീപം ഉണ്ടായിരുന്ന കടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നു.

അവശ നിലയിലായ കനകമ്മയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group