
ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതായി പരാതി
ആലപ്പുഴ : ആലപ്പുഴ സ്വദേശിനിയായ നേതാവിന്റെ പേരിലാണ് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത്. സംഭവത്തെ തുടർന്ന് വനിതാ നേതാവ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി സമർപ്പിച്ചു.
വിദേശത്തെ നമ്പറിൽ നിന്നാണ് വനിതാ നേതാവിന്റെ വാട്സാപ്പിലേക്ക് വീഡിയോ അയച്ചുകിട്ടിയത്. പിന്നീട് സുഹൃത്തുക്കളുടെ വാട്സാപ്പിലേക്കും ഇതേ വീഡിയോ അയച്ചുകൊടുത്തിരുന്നു. സാമൂഹികമാധ്യമങ്ങളിലും വീഡിയോ വൈറലായി. തുടർന്ന് വള്ളികുന്നം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ വനിതാ നേതാവ് ആലപ്പുഴ ജില്ലാ പോലീസിന് പരാതി ബോധിപ്പിച്ചു.
വനിതാ നേതാവിന് വ്യാജവീഡിയോ അയച്ച നമ്പർ വിദേശത്തുള്ള വള്ളികുന്നം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ഭാര്യയുടെ നമ്പറിൽ നിന്നാണ് വനിതാ നേതാവിന്റെ സുഹൃത്തുക്കള്‍ക്ക് വ്യാജവീഡിയോ അയച്ച് കൊടുത്തത്. നിലവിൽ കൂടുതൽ വിവരങ്ങൾക്കായിയുള്ള പരിശോധനയിലാണ് പോലീസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
