കപ്പൽ ജീവനക്കാരനായ വിഷ്ണുവിനെ കാണാതായിട്ട് 5 ദിവസം കഴിഞ്ഞു; കടലിൽ തെരച്ചിൽ നടക്കുകയാണെന്ന് കമ്പനി, വ്യക്തതയില്ലെന്ന് കുടുംബം

Spread the love

 

ആലപ്പുഴ: പുന്നപ്ര സ്വദേശിയായ കപ്പൽ ജീവനക്കാരനായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം. കഴിഞ്ഞ ബുധനാഴ്ച മുതലാണ് വിഷ്ണു ബാബുവിനെ (25) കാണാതായത്.

 

എങ്ങനെയാണ് വിഷ്ണുവിനെ കാണാതായത് എന്നതിൽ വ്യക്തതയില്ലെന്ന് അച്ഛൻ പറഞ്ഞു.  ചെന്നൈ ആസ്ഥാനമായ ഡെൻസായ് മറൈൻ കാർഗോ ഷിപ്പിങ് കമ്പനിയിലെ എസ്എസ്ഐ റസല്യൂട്ട് എന്ന ചരക്ക് കപ്പലിലെ ട്രൈനി വൈപ്പറാണ് വിഷ്ണു.

 

വിഷ്ണു കടലിൽ വീണെന്ന നിഗമനത്തിൽ തെരച്ചിൽ നടക്കുകയാണെന്നാണ് കപ്പൽ കമ്പനി കുടുംബത്തെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group