
ആലപ്പുഴ: കരുവാറ്റയില്‍ ട്രെയിനിന് മുന്നില്‍ ചാടി യുവാവും വിദ്യാർത്ഥിനിയും ആത്മഹത്യ ചെയ്തു. ചെറുതന കാനകേയില്‍ ശ്രീജിത്ത് (38) പള്ളിപ്പാട് സ്വദേശി ദേവു (17) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ പതിനൊന്നരയോടെ കരുവാറ്റ റെയില്‍വെ ക്രോസിന് സമീപത്തുവച്ചാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് മുംബയിലേക്ക് പോകുകയായിരുന്ന നേത്രാവതി എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും എടുത്തുചാടിയത്. ശ്രീജിത്ത് വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്.
ബൈക്ക് റോഡില്‍ വെച്ചതിനുശേഷമാണ് ഇരുവരും ട്രാക്കിലേക്ക് എത്തിയത്. ഇവരുടെ ബൈക്ക് റോഡില്‍ നിന്ന് കണ്ടെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹങ്ങള്‍ ചിതറിപ്പോയി. ഇതേ തുടർന്ന് നേത്രാവതി എക്സ്പ്രസ് 20 മിനിറ്റോളം ഹരിപ്പാട് പിടിച്ചിട്ടു. പിന്നീട് മൃതദേഹങ്ങള്‍ ട്രാക്കില്‍ നിന്ന് മാറ്റിയതിന് ശേഷമാണ് നേത്രാവതി യാത്ര തുടർന്നത്. മൃതദേഹം ആംബുലൻസില്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
അതേസമയം, ശ്രീജിത്തും വിദ്യാർഥിനിയും തമ്മിലുള്ള ബന്ധമോ ആത്മഹത്യയ്ക്കുള്ള കാരണമോ ഇതുവരെ വ്യക്തമല്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ പോലീസെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഹരിപ്പാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.