ആലപ്പുഴ ടൗൺ പൊലീസ് കൺട്രോളിൽ; നിറചിരിയുമായി പൊലീസ് മാമൻമാർ
സ്വന്തം ലേഖകൻ
ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന ആലപ്പുഴ ടൗൺ കേരള പൊലീസിന്റെ കൺട്രോളിൽ. ടൗണിന്റെ മുക്കും മൂലയും പൊലീസിന്റെ നിയന്ത്രണത്തിലാണ്. നിറയെ പാലങ്ങളും കനാലുകളുമുള്ള ആലപ്പുഴ ടൗണിൽ വഴിതെറ്റി കുടുങ്ങുന്നവർക്ക് തെക്കും വടക്കും വഴി പറഞ്ഞ് കൊടുക്കാനും നിറചിരിയോടെ പൊലീസുകാർ തയ്യാറാകുന്നത് നല്ല മാതൃകയാണ്. ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്റെ നേതൃത്വത്തിലാണ് നഗരത്തിൽ സുരക്ഷ ഒരുക്കിയിട്ടുള്ളത്. ഒമ്പത് മേഖലകളായി തിരിച്ചാണ് പൊലീസിന്റെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഓരോ മേഖലയുടെയും ചുമതല വഹിക്കുന്നത്.
ക്രമീകരണങ്ങൾ ഇങ്ങനെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നും രണ്ടും മേഖലയിൽ ദേശീയ പാതയുടെ തെക്ക് ഭാഗത്തുള്ള വേദികൾ
മൂന്നിൽ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വേദികൾ
നാലിൽ ട്രാഫിക്കും പാർക്കിംഗും
ആഞ്ചാം മേഖലയിൽ താമസം, ഭക്ഷണ വിതരണ കേന്ദ്രങ്ങൾ
ആറിൽ ക്രമസമാധാനം
ഏഴാമത്തെ മേഖലയിൽ വി.ഐ.പി സുരക്ഷ, ഇന്റലിജൻസ് വിഭാഗം
എട്ടിൽ പ്രത്യേക കൺട്രോൾ റൂം
ഒമ്പതിൽ പൊതുവിഭാഗം
ഡിവൈ.എസ്.പിമാരായ കെ.സജീവ്, അനീഷ് വി കോര, എ.ജി.ലാൽ, എ.നസീം, ആർ.ബിനു, പി.വി.ബേബി, സി.ഐ.സദൻ എന്നിവരാണ് വിവിധ മേഖലകളുടെ മേധാവികൾ. വനിതകളുടെ സുരക്ഷയ്ക്കായി പിങ്ക് പൊലീസ്, വനിതാ പൊലീസ് ബറ്റാലിയൻ അംഗങ്ങൾ എന്നിവർ എല്ലാ വേദികളിലും ഉണ്ടാകും. അടിയന്തര സാഹചര്യങ്ങളിൽ 1090,100, 9447910100 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.