
ആലപ്പുഴ: ആലപ്പുഴ ചേപ്പാട് ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം. കൃപാസനത്തിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് രാവിലെയായിരുന്നു അപകടം. ആർക്കും ഗുരുതരപരിക്കുകളില്ല. കായംകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്നു ബസ്. ഡിവൈർ ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും അതാണ് അപകട കാരണം എന്നും പൊലീസ് പറഞ്ഞു.
രാവിലെ ചായ കുടിക്കുവാനായി ഒരു കടയ്ക്ക് മുൻപിൽ ബസ് നിർത്തിയിരുന്നു. അവിടെനിന്ന് ചായകുടിച്ചതിന് ശേഷം എല്ലാവരും തിരിച്ച് ബസില്‍ കയറി അല്‍പസമയത്തിനുള്ളില്‍ തന്നെ അപകടം ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



