ആലപ്പുഴയില്‍ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണത്തിനായി കൊണ്ടുവന്ന ഇരുമ്പ് സാമഗ്രികള്‍ മോഷ്ടിച്ചു ; മൂന്ന് പേർ അറസ്റ്റിൽ

Spread the love

ആലപ്പുഴ:  ആലപ്പുഴയില്‍ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണത്തിനായി കൊണ്ടുവന്ന ഇരുമ്ബ് സാമഗ്രികള്‍ മോഷ്ടിച്ച പ്രതികള്‍ പിടിയില്‍.

video
play-sharp-fill

കോടംതുരുത്ത് പഞ്ചായത്ത് 13-ാം വാർഡില്‍ ലാല്‍ഭവനം വീട്ടില്‍ ലിബിൻ ( 34), കുത്തിയതോട് കായിപ്പുറത്ത് വീട്ടില്‍ ഷൈജു (44), കുത്തിയതോട് ആള്‍ക്കുന്നേല്‍ വീട്ടില്‍ ബിനീഷ് ( 38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മേല്‍പ്പാലത്തിന്‍റെ ഓരോ തൂണിന്റെയും അടുത്ത് ഇറക്കി വെച്ചിരുന്ന ഇരുമ്ബ് സാമഗ്രികള്‍ മോഷ്ടിച്ച്‌ കടന്നുകളഞ്ഞ പ്രതികളാണ് കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ പത്തൊമ്ബതാം തീയതി പുലർച്ചെയാണ് മോഷണം നടന്നത്. അശോക് ബില്‍ഡ് കോണ്‍ കമ്ബനിയുടെ, ആലപ്പുഴ എൻ.സി.സി ജംഗ്ഷന് സമീപമുള്ള 325-ാം നമ്ബർ പില്ലറിന്റെ സമീപമുള്ള സ്റ്റോർ കുത്തിത്തുറന്നാണ് ഒരുലക്ഷം രൂപ വിലയുള്ള നിർമ്മാണ സാമഗ്രികള്‍ പ്രതികള്‍ മോഷ്ടിച്ചത്. ഇവ പിന്നീട് ഇവർ വിറ്റ് കാശാക്കി. പ്രതികള്‍ മോഷ്ടിച്ചെടുത്ത സാമഗ്രികള്‍ സ്റ്റേഷൻ പരിധിയിലെ ആക്രികടയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ അജയ് മോഹന്റെ നേതൃത്വത്തില്‍ പൊലീസ് സബ്ബ് ഇൻസ്പെക്ടർ, രാജീവ്, സലി, സിവില്‍ പോലീസ് ഓഫീസർ മനേഷ് കെ ദാസ് വിജേഷ്, സാജൻ, വിഷ്ണു ശങ്കർഎന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.