ആലപ്പുഴയിൽ കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറിങ്ങിയ എഞ്ചിനീയറിംഗ് വിദ്യാർഥി മുങ്ങി മരിച്ചു; തൃക്കുന്നപ്പുഴ സ്പിൽവേക്ക് സമീപമുള്ള കടവിൽ നിന്നും മറുകരയിലേക്ക് നീന്തുന്നതിനിടയിലാണ് അപകടം
ഹരിപ്പാട്: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറിങ്ങിയ എഞ്ചിനീയറിംഗ് വിദ്യാർഥി മുങ്ങി മരിച്ചു . തൃക്കുന്നപ്പുഴ (ഷഹീം മൻസിൽ ) കൊന്നപ്പറമ്പിൽ വടക്കതിൽ ഹാരിസ് – ജെസ്നി ദമ്പതികളുടെ മകൻ ഹാനി ഹാരിസ് ( ഇജാസ് 18) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് കൊല്ലം- ആലപ്പുഴ ജലപാതയിൽ തൃക്കുന്നപ്പുഴ സ്പിൽവേക്ക് സമീപത്തുള്ള കടവിൽ നിന്നും മറുകരയിലേക്ക് നീന്തുന്നതിനിടയിൽ ഹാനി ഹാരിസ് മുങ്ങി താഴുകയായിരുന്നു.
കൂട്ടുകാര്‍ നീന്തി രക്ഷപ്പെട്ടു. നാട്ടുകാര്‍ ഓടിയെത്തി ഹാനിയെ കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം കബറടക്കം നടത്തി. സഹോദരി: ഹന ഹാരിസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0