video
play-sharp-fill

ആലപ്പുഴയിൽ ഭീതി പടർത്തി ആറു പേരെ കടിച്ച തെരുവുനായയെ പിടികൂടി

ആലപ്പുഴയിൽ ഭീതി പടർത്തി ആറു പേരെ കടിച്ച തെരുവുനായയെ പിടികൂടി

Spread the love

 

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് ആറ് പേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി. അമ്പലപ്പുഴയിൽ നിന്നെത്തിയ സംഘമാണ് തെരുവ് നായയെ പിടികൂടിയത്.

 

ഇന്നലെ ആറ് പേരെയാണ് തെരുവ് നായ ആക്രമിച്ചത്. പടയണിവെട്ടം സ്വദേശികളായ ഗംഗാധരൻ (50), സഹോദരൻ രാമചന്ദ്രൻ (55), പുതുപ്പുരയ്ക്കൽ സ്വദേശികളായ ഹരികുമാർ, മറിയാമ്മ രാജൻ (70) എന്നിവർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ കടിയേറ്റത്.

 

ഗംഗാധരൻ, മറിയാമ്മ എന്നിവർ മുക്കും മുഖവും തെരുവുനായ കടിച്ചു മുറിച്ചു. ഹരികുമാറിൻ്റെ വയറിലാണ് നായ കടിച്ചത്. രാമചന്ദ്രൻ്റെ കാലിലും കടിച്ചു. നായയുടെ കടിയേറ്റ് ഗംഗാധരൻ ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിച്ചത്. സംഭവത്തെ തുടർന്ന് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group