ആലപ്പുഴ എസ്‌ഡി കോളേജില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി, വീഴ്‌ച സമ്മതിച്ച്‌ പ്രിൻസിപ്പല്‍; കോളേജില്‍ സമരം ആരംഭിച്ച് എസ്‌എഫ്‌ഐ

Spread the love

ആലപ്പുഴ: എസ് ഡി കോളേജില്‍ പരീക്ഷ നടത്തിപ്പില്‍ ഗുരുതര വീഴ‌്‌ച. സപ്ളിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും മാറി നല്‍കി.

video
play-sharp-fill

വീഴ്‌ചയുണ്ടായതിന് പിന്നാലെ പരീക്ഷാഫലം കേരള സർവകലാശാല തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ കോളേജില്‍ സമരം ആരംഭിച്ചിരിക്കുകയാണ്.

 

ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നല്‍കിയത്. സപ്ളിമെന്ററി പരീക്ഷയ്ക്കെത്തിയവർക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷയ്ക്കെത്തിയവർക്ക് സപ്ളിമെന്ററിയുടെ ചോദ്യപേപ്പറും നല്‍കുകയായിരുന്നു. ഡിസംബർ അവസാനവും ജനുവരി ആദ്യവുമാണ് പരീക്ഷകള്‍ നടന്നത്. ഫെബ്രുവരി നാലുമുതല്‍ ഫലം വന്നുതുടങ്ങി. എന്നാല്‍ ചോദ്യപേപ്പർ കോഡ് മാറിയ പരീക്ഷകളുടെ ഫലം വന്നില്ല. അദ്ധ്യാപകർ തെറ്റായ ചോദ്യപേപ്പർ നല്‍കിയതിനാലാണ് കോഡ് മാറിയത്. കോഡ് മാറിയതോടെ സർവകലാശാല പരീക്ഷാഫലം തടയുകയായിരുന്നു. ഇതോടെയാണ് പിഴവുണ്ടായതായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ കോളേജ് അധികൃതരുടെ പിഴവിനെത്തുടർന്ന് പരീക്ഷാഫലം സർവകലാശാല തടഞ്ഞതില്‍ പ്രതിഷേധിച്ച്‌ വിദ്യാർത്ഥികള്‍ രംഗത്തെത്തി. എസ്‌എഫ്‌ഐ സമരം ആരംഭിച്ചു. ഇതിനിടെ ചോദ്യപേപ്പർ മാറി നല്‍കിയതായി കോളേജ് പ്രിൻസിപ്പല്‍ ഡോ. വി ആർ പ്രഭാകരൻ നായർ സമ്മതിച്ചു.