സ്വന്തം ലേഖകൻ
ആലപ്പുഴ: കഴിഞ്ഞ ദിവസം വന്‍ സ്‌ഫോടക വസ്തു ശേഖരവും മയക്കുമരുന്നു ശേഖരവും പിടികൂടിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.
”അര കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ സ്‌ഫോടനം നടത്താന്‍ ശേഷിയുള്ള വസ്തുക്കളാണ് പിടികൂടിയത്. സംഭവത്തില്‍ സംഘപരിവാരവുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായത്. ക്വട്ടേഷന്‍ സംഘങ്ങളുടെ പേരില്‍ വന്‍ ആയുധശേഖരണമാണ് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്. ആര്‍എസ്എസ് കേന്ദ്രങ്ങളിലെ ആയുധശേഖരണത്തിന് പുറമെയാണിത്.”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്‍എസ്എസ് കാര്യാലയങ്ങളിലെ ആയുധ ശേഖരണം സംബന്ധിച്ചും വടകരയിലുള്‍പ്പെടെ കേരളത്തില്‍ പലയിടങ്ങളിലും നടന്ന സ്‌ഫോടനങ്ങള്‍ സംബന്ധിച്ചും സത്യസന്ധമായ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്ന് എസ്ഡിപിഐ ആരോപിച്ചു.