ആലപ്പുഴ പുളിങ്കുന്നിൽ പ്ലസ്ടു വിദ്യാർഥി മുങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കുട്ടനാട് ∙ പുളിങ്കുന്നിൽ മണിമലയാറ്റിൽ പ്ലസ്ടു വിദ്യാർഥി മുങ്ങി മരിച്ചു. രാമങ്കരി പഞ്ചായത്ത് നാലാം വാർഡ് ചേന്നാട്ടുശേരി ജോജിയുടെയും ജോമോളുടെയും മൂത്ത മകൻ ജോയൽ (17) ആണു മരിച്ചത്.

ഉച്ചയ്ക്കു രണ്ട് മണിയോടെ പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് ഓഫിസിനു സമീപമുള്ള കടവിലാണ് അപകടം. പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ ജോയൽ കൂട്ടുകാർക്കൊപ്പം കുരിശുപള്ളി ജെട്ടിക്കു സമീപത്തുള്ള കടവിലെത്തി നീന്തുകയായിരുന്നു. നീന്തുന്നതിനിടെ മുങ്ങിത്താണ ജോയലിനെ കരയ്ക്കുകയറ്റാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പുളിങ്കുന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ജോയലിനു നീന്തൽ വശമില്ലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ വിട്ടശേഷം വീട്ടിലേക്കു പോകുവാൻ ജങ്കാർ കടവിലെത്തിയതായിരുന്നു വിദ്യാർഥികൾ. ജങ്കാർ മറുകരയിലായതിനാൽ മൂവരും കുളിക്കാനായി കടവിലേക്കു പോവുകയായിരുന്നു. യൂണിഫോം കരയിൽ അഴിച്ചു വച്ചശേഷമാണു ആറ്റിലിറങ്ങിയതെന്നു പൊലീസ് പറഞ്ഞു.