
സ്വന്തം ലേഖിക
ആലപ്പുഴ : ആലപ്പുഴ തുമ്പോളിയിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തി. തീർത്ഥശേരി ജംഗ്ഷന് സമീപം പ്രേം പ്രഭു നിവാസിൽ പ്രഭുദാസാണ്(45) മരിച്ചത്.
രാവിലെ വിളിച്ചിട്ട് എഴുന്നേൽക്കാത്തതിനെ തുടർന്ന് പരിസരവാസികളെത്തി വാതിൽ തുറന്നപ്പോഴാണ് പ്രഭുദാസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്നയാളാണ് മരിച്ച പ്രഭുദാസ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group