ആലപ്പുഴയിൽ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; രണ്ടുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടി.സി.സന്തോഷിനാണ് വെട്ടേറ്റത്.

video
play-sharp-fill

സംഭവത്തില്‍ ബിഎംഎസ് പ്രവര്‍ത്തകരായ കുരുവി സുരേഷ്, ഷണ്മുഖന്‍ എന്നിവരെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

സന്തോഷിന്റെ കൈയ്ക്കും കാലിനുമാണ് പരുക്കേറ്റത്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പ്രദേശത്ത് വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. പ്രശ്ന പരിഹാരം കാണുന്നതിനിടെയാണ് വെട്ടേറ്റത്.

ആക്രമണത്തിന് പിന്നില്‍ ബിഎംഎസ് പ്രവര്‍ത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.