video
play-sharp-fill
ആലപ്പുഴയില്‍ പൊലീസ് ജീപ്പ് ഇടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; മരിച്ചത് കോട്ടയം സ്വദേശികൾ; അപകടം പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവെ

ആലപ്പുഴയില്‍ പൊലീസ് ജീപ്പ് ഇടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; മരിച്ചത് കോട്ടയം സ്വദേശികൾ; അപകടം പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവെ

സ്വന്തം ലേഖിക

ആലപ്പുഴ: ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ഇടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു.

കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ വെച്ച്‌ പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പ് ആണ് ഇടിച്ചത്.

ജീപ്പില്‍ പൊലീസ് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍ മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.