
ആലപ്പുഴ: പന്തളത്തു നിന്നു കാണാതായ 17-കാരിയേയും 19-കാരനെയും പോലീസ് കണ്ടെത്തി. ആലപ്പുഴ വെണ്‍മണിയില്‍ നിന്നുമാണ് ഒരാഴ്ച മുൻപ് കാണാതായ ഇവരെ കണ്ടെത്തിയത്.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും തുടർന്ന് ഒളിച്ചോടുകയായിരുന്നു എന്നുമാണ് പോലീസ് നല്‍കുന്ന വിവരം. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാല്‍ 19-കാരനെതിരേ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ് വിവരം. പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈൻ ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.