
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ട് യുവാക്കൾ പിടിയിൽ. ആലപ്പുഴ തത്തംപള്ളി സ്വദേശികളായ നവീൻ (23), എബി (ജോർജ് വർഗീസ് -23) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ കാണാനില്ലെന്ന് സൗത്ത് പോലീസിന് പരാതി ലഭിച്ചിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്.
ഫോൺ വഴി സൗഹൃദത്തിലായ നവീൻ കുട്ടിയെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം പെൺകുട്ടിയുമായി അകന്ന നവീൻ മറ്റൊരു പെൺകുട്ടിയുമായി സൗഹൃദത്തിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേക്കുറിച്ച് അറിയാൻ നവീനിൻ്റെ ബന്ധുക്കളിലൊരാളോട് കാര്യങ്ങൾ വിളിച്ചു ചോദിച്ചു. പിന്നീട് നവീനിൻ്റെ ബന്ധു എബിയുടെ ഫോണിൽ നിന്ന് തിരിച്ചു വിളിക്കുകയായിരുന്നു. തുടർന്നാണ് എബി പെൺകുട്ടിയുമായി അടുപ്പത്തിലായത്.