ആലപ്പുഴയിൽ നഴ്‌സിങ് അപ്രന്റീസ് ട്രെയിനി നിയമനം

Spread the love

ആലപ്പുഴ: ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന ബി.എസ്‌സി. നഴ്‌സിംഗ്/ജനറല്‍ നഴ്‌സിംഗ് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് 2022-23 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനിയായി സ്‌റ്റൈപെന്റോടുകൂടി നിയമനം നല്‍കുന്നു.

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളിലാണ് നിയമനം.

ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ (ഫോണ്‍ നമ്ബര്‍ സഹിതം) ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ആലപ്പുഴ ജില്ലക്കാര്‍ക്കാണ് അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ഏഴ്. ഫോണ്‍: 0477 2252548.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group