സ്റ്റേഷനിൽ വിളിച്ചുവരുത്തി എല്ലാം ഒത്തുതീർപ്പാക്കിയതിന്റെ പക; പെട്രോളിംങിനിടെ സ്കൂട്ടറിൽ പിന്തുടർന്ന് പോലീസ് ജീപ്പ് തടഞ്ഞ് നിർത്തി എസ്.ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പരിക്ക് വകവെയ്ക്കാതെ മൽപ്പിടുത്തത്തിലൂടെ എസ് ഐ പ്രതിയെ പിടികൂടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: ചാരുമൂട് പെട്രോളിംഗിനിടെ സ്കൂട്ടറിൽ പിന്തുടർന്ന് പോലീസ് ജീപ്പ് തടഞ്ഞ് നിർത്തി എസ്.ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു.
എന്നാൽ പരിക്ക് വകവെയ്ക്കാതെ മൽപ്പിടുത്തത്തിലൂടെ എസ്.ഐ പ്രതിയെ പിടികൂടി.

ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ യുടെ ചാർജ്ജുള്ള എസ്.ഐ തിരുവനന്തപുരം മലയിൻകീഴ് കുഴിവിള അകത്തു വീട്ടിൽ വി.ആർ.അരുൺ കുമാറി ( 37 )നാണ് വെട്ടേറ്റത്. നൂറനാട് മുതുകാട്ടുകര എള്ളുംവിളയിൽ സുഗത(48) നാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകുന്നേരം 6 മണിയോടെ പോലീസ് സ്റ്റേഷനു സമീപം പാറജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. സാരമായി പരിക്കേറ്റ അരുൺ കുമാറിനെ നൂറനാട്ടുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വാളുകൊണ്ടുള്ള വെട്ടേറ്റ് എസ്.ഐ.യുടെ ഇടതു കൈപ്പത്തിക്കാണ് പരിക്കേറ്റത്. വെയിൻ കട്ടായതോടെ ഏഴ് തുന്നലുകൾ വേണ്ടി വന്നു.

മദ്യപിക്കുന്ന സ്വഭാക്കാരനായ സുഗതൻ സഹോദരനോടും ഭാര്യയോടും നിരന്തരം വഴക്കിനെത്തുന്നതായുള്ള പരാതിയിൽ സുഗതനെ ഇന്നലെ
സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഉച്ചയ്ക്ക്മാതാപിതാക്കൾക്കൊപ്പം സ്റ്റേഷനിലെത്തിയ ഇയാളുടെ പെരുമാറ്റം മോശമായി തോന്നിയതോടെ തിങ്കളാഴ്ച വരാൻ പറഞ്ഞ് വിട്ടയച്ചിരുന്നു.

പിന്നീട് വൈകീട്ട് പട്രോളിംഗിനിറങ്ങിയ എസ്‌ഐയെ സുഗതന്‍ ബൈക്കില്‍ വന്ന് വടിവാളിന് വെട്ടുകയായിരുന്നു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

ജീപ്പിന് പിന്നാലെ സ്കൂട്ടറിൽ വന്ന പ്രതി പാറ ജംഗ്ഷനിൽ ജീപ്പ് വേഗത കുറച്ച സമയം സ്കൂട്ടർ വട്ടം വെച്ചു . ജീപ്പിൽ നിന്നും ഇറങ്ങിയ എസ്.ഐയെ വാളുപയോഗി കഴുത്തിന്‌ വെട്ടാൻ ശ്രമിച്ചത് ഇടതു കൈകൊണ്ട് തടയുമ്പോൾ വെട്ടേൽക്കുകയായിരുന്നു. പരിക്ക് വകവെയ്ക്കാതെ മൽപ്പിടുത്തത്തിലൂടെ എസ്.ഐ അക്രമിയെ പിടികൂടി ജീപ്പിൽ കയറ്റിയ ശേഷമാണ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോയത്.

ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എസ്.ഐയെ ആശുപത്രിയിൽ സന്ദർശിച്ചു. ഒരു വർഷം മുമ്പാണ് അരുൺ കുമാർ നൂറനാട് സ്റ്റേഷനിൽ ചാർജ്ജെടുത്തത്.