ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് സാധ്യത; ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ജാ​ഗ്രതാ നിർദ്ദേശം

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

video
play-sharp-fill

ഈ സാഹചര്യത്തില്‍ സംസ്ഥാന പോലീസിനോട് ജാഗ്രത പാലിക്കാന്‍ നിർദേശം നല്‍കി. ഏതൊക്കെ സംഘടനകളാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

പ്രതിഷേധ പരിപാടികള്‍ക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസ് മേധാവിക്ക് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നാലെയാണ് ജാഗ്രത കര്‍ശനമാക്കാന്‍ പോലീസിന് നിർദേശം ലഭിച്ചത്.

സംസ്ഥാനം മുഴുവനും ശ്രദ്ധവേണമെന്നും തിരുവനന്തപുരത്ത് മാത്രം 21 ഇടങ്ങളില്‍ പ്രക്ഷോഭ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

പ്രത്യേക വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങള്‍ നടന്നാല്‍ മറ്റ് അസ്വാരസ്യങ്ങളുണ്ടാകുമെന്ന് പോലീസിനും സംസ്ഥാന സര്‍ക്കാരിനും ആശങ്കയുണ്ട്.