video
play-sharp-fill
അംഗീകാരനിറവിൽ ആലപ്പുഴ;ഫിലിപ്പീൻസിൽ നടക്കുന്ന അന്താരാഷ്ട്ര സീറോ വേസ്റ്റ് സിറ്റീസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനൊരുങ്ങി ആലപ്പുഴ നഗരസഭ;അവസരം ലഭിച്ച രാജ്യത്തെ അഞ്ച് നഗരസഭകളിലൊന്നും കേരളത്തിലെ ഏക നഗരസഭയും എന്ന പ്രത്യേകതയും

അംഗീകാരനിറവിൽ ആലപ്പുഴ;ഫിലിപ്പീൻസിൽ നടക്കുന്ന അന്താരാഷ്ട്ര സീറോ വേസ്റ്റ് സിറ്റീസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനൊരുങ്ങി ആലപ്പുഴ നഗരസഭ;അവസരം ലഭിച്ച രാജ്യത്തെ അഞ്ച് നഗരസഭകളിലൊന്നും കേരളത്തിലെ ഏക നഗരസഭയും എന്ന പ്രത്യേകതയും

സ്വന്തം ലേഖകൻ

ആലപ്പുഴ:മാലിന്യസംസ്കരണരീതി ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായതിന് പിന്നാലെ നഗരസഭയുടെ ശുചിത്വപദ്ധതികള്‍ക്ക് വീണ്ടും അംഗീകാരം.

ഫിലിപ്പീന്‍സിലെ മനിലയില്‍ 26, 27 തീയതികളില്‍ നടക്കുന്ന അന്താരാഷ്ട്ര സീറോ വേസ്റ്റ് സിറ്റീസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ നഗരസഭ അധ്യക്ഷ സൗമ്യരാജിന് ക്ഷണം കിട്ടിയതാണ് ഒടുവിലത്തെ അംഗീകാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ യോഗത്തിലേക്ക് ക്ഷണം ലഭിച്ച കേരളത്തിലെ ഏക നഗരസഭയും രാജ്യത്തെ അഞ്ച് നഗരസഭകളിലൊന്നുമാണ് ആലപ്പുഴ.

92 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആയിരത്തിലധികം സംഘടനകളുടെ കൂട്ടായ്മയായ ഗയ ഏഷ്യ-പസഫിക്കാണ് സംഘാടകര്‍.

വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആലപ്പുഴയിലെ മാലിന്യസംസ്‌കരണ രീതി പഠിക്കാന്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ ആലപ്പുഴ, ഒരു ലക്ഷം മുതല്‍ മൂന്നുലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തില്‍ രാജ്യത്ത് ഒന്നാമതെത്തുകയും പ്രഥമ ഇന്ത്യന്‍ ശുചിത്വ ലീഗ് പുരസ്‌കാരം സ്വന്തമാക്കികയും ചെയ്തു.

‘നിര്‍മല ഭവനം, നിര്‍മല നഗരം 2.0, അഴകോടെ ആലപ്പുഴ’ നഗരസഭയുടെ അഭിമാന പദ്ധതിയാണ്. വിവിധ മാര്‍ഗങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരമാലിന്യത്തെ വികേന്ദ്രീകൃത സംസ്‌കരണ മാര്‍ഗങ്ങളിലൂടെ സംസ്‌കരിച്ച്‌ ജൈവവളമാക്കി കൃഷിക്ക് ഉപയുക്തമാക്കുന്ന രീതി, പ്ലാസ്റ്റിക് മാലിന്യം ഹരിതകര്‍മസേനയെ ഉപയോഗിച്ച്‌ ശേഖരിച്ച്‌, തരം തിരിച്ച്‌ സംസ്‌കരണത്തിന് അയക്കുന്ന രീതി, മാലിന്യ നിക്ഷേപമില്ലാത്ത വൃത്തിയുള്ള പാതയോരങ്ങള്‍, വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ്. ഈ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് സമ്പൂർണ ശുചിത്വ പദവിയിലേക്ക് ഉയരുന്ന നഗരത്തിന് പുരസ്കാരം ലഭിച്ചത്.