24 വർഷമായി താൽക്കാലിക ജോലി, ആലപ്പുഴ നഗരസഭയിൽ ജെസിബി ഓപ്പറേറ്റർ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ താത്കാലിക ജീവനക്കാരൻ്റെ ആത്മഹത്യാ ശ്രമം. താൽക്കാലിക ജീവനക്കാരനായ ജെസിബി ഓപ്പറേറ്റർ സൈജൻ ആണ് ശരീരത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്.
നഗരസഭയിൽ റിവ്യൂ മീറ്റിംഗ് നടക്കുന്നതിനിടെ നഗരസഭാ സെക്രട്ടറിയുടെ ഓഫീസിലേക്ക് കയറി വന്ന് ശരീരത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 24 വർഷമായി താത്കാലിക ജോലി ചെയ്യുന്നത് ഇയാളെ സ്ഥിരപ്പെടുത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്.
നഗരസഭ സെക്രട്ടറിയുടെ ദേഹത്തേക്കും പെട്രോൾ തെറിച്ചു വീണു. തീ കൊളുത്തുന്നതിന് മുൻപ് ഇയാളെ മറ്റുള്ളവർ പിടിച്ചുമാറ്റി. ആലപ്പുഴ നഗരസഭാ സെക്രട്ടറി മുൻതാസ് നൽകിയ പരാതിയിൽ ആലപ്പുഴ സൗത്ത് പോലീസ് സൈജനെതിരെ പൊതുമുതൽ നശിപ്പിക്കാൻ ശ്രമിച്ചതിനെതിരെ കേസെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0