video
play-sharp-fill

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം; തീരുമാനം കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിൽ

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം; തീരുമാനം കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിൽ

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ ഡോക്ടറെ മാറ്റിനിറുത്താന്‍ തീരുമാനം.

കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഗൈനക്കോളജി വിഭാഗത്തിലെ ഡോ. തങ്കു തോമസ് കോശിയെ മാറ്റിനിറുത്താന്‍ തീരുമാനമെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടറോട് അവധിയില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നേരത്തെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണയെ (21) തിങ്കളാഴ്ചയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വേദനയെ തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് മാറ്റി.

കുഞ്ഞ് ഇന്നലെ രാത്രിയും അപര്‍ണ ഇന്ന് പുലര്‍ച്ചെയുമാണ് മരിച്ചത്. പ്രസവസമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഓപ്പറേഷന്‍ നടത്തിയതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.