play-sharp-fill
ഭക്ഷണം കഴിക്കാൻ പോലും പരസഹായം വേണ്ട അവസ്‌ഥയിൽ വിജയകുമാറിനെ എത്തിച്ചത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ; അടിയന്തര ശസ്‌ത്രക്രിയ മണിക്കൂറുകൾ വൈകി നടത്തിയത് കൊണ്ട് അറുപതിനാലുകരന് നഷ്ടമായത് വിരലുകൾകൊണ്ട് ജോലി ചെയ്ത് കുടുംബം പോറ്റാനുള്ള ശേഷി

ഭക്ഷണം കഴിക്കാൻ പോലും പരസഹായം വേണ്ട അവസ്‌ഥയിൽ വിജയകുമാറിനെ എത്തിച്ചത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥ; അടിയന്തര ശസ്‌ത്രക്രിയ മണിക്കൂറുകൾ വൈകി നടത്തിയത് കൊണ്ട് അറുപതിനാലുകരന് നഷ്ടമായത് വിരലുകൾകൊണ്ട് ജോലി ചെയ്ത് കുടുംബം പോറ്റാനുള്ള ശേഷി

സ്വന്തം ലേഖകൻ

അമ്പലപ്പുഴ: അടിയന്തര ശസ്‌ത്രക്രിയ മണിക്കൂറുകൾ വൈകി നടത്തിയത് കൊണ്ട് വിജയകുമാറിന് നഷ്ടമായത് വിരലുകൾകൊണ്ട് ജോലി ചെയ്ത് കുടുംബം പോറ്റാനുള്ള ശേഷി.

ഇതോടുകൂടി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മേൽ കറുത്ത ഒരു അടയാളം കൂടി വീണിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സ്യബന്ധന ബോട്ടിലെ ഡ്രൈവറായിരുന്നു പുറക്കാട്‌ പഞ്ചായത്ത്‌ അഞ്ചാം വാര്‍ഡ്‌ കുരുട്ടൂര്‍ പറമ്ബില്‍ വിജയകുമാർ(64).

തിങ്കളാഴ്‌ച ഉച്ചയ്‌ക്കു 12-ന്‌ ആലപ്പുഴ പുറംകടലില്‍വച്ച്‌ വലതുകൈ ബെല്‍റ്റിനിടയില്‍ കുടുങ്ങി.
ഒപ്പമുണ്ടായിരുന്നവര്‍ പെട്ടെന്നു കരയിലെത്തിച്ചു.

ഒന്നരയോടെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും എത്തിച്ചു. വലതു കൈയുടെ നാലു വിരലുകള്‍ അറ്റുപോകുമെന്ന നിലയിലായിരുന്നു. അടിയന്തര ശസ്‌ത്രക്രിയ നടത്തണമെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞെങ്കിലും ശസ്‌ത്രക്രിയ നടന്നത്‌ രാത്രി എട്ടിനാണ്‌.

മറ്റ്‌ ശസ്‌ത്രക്രിയകളുടെ തിരക്കിലായിരുന്നു എന്നാണു ഡോക്‌ടര്‍മാര്‍ പറഞ്ഞതെന്ന്‌ വിജയകുമാറിന്റെ ബന്ധുക്കള്‍ പറയുന്നു.
യഥാസമയം ശസ്‌ത്രക്രിയ നടത്താതിരുന്നതിനാല്‍ രണ്ടു വിരലുകള്‍ പൂര്‍ണമായും മറ്റു രണ്ട്‌ വിരലുകള്‍ ഭാഗികമായും മുറിച്ചുമാറ്റേണ്ടി വന്നു.

ഭക്ഷണം കഴിക്കാന്‍ പോലും പരസഹായം വേണ്ട അവസ്‌ഥയായി. 45 വര്‍ഷത്തോളമായി മീന്‍പിടിച്ചാണു വിജയകുമാര്‍ കുടുംബം പോറ്റിയിരുന്നത്‌. വിരലുകള്‍ നഷ്‌ടപ്പെട്ടതിനാല്‍ ഇനി ജോലിക്കുപോകാനും കഴിയില്ല. ഇതോടെ ഈ നിര്‍ധന കുടുംബത്തിന്റെ വരുമാനവും നിലച്ചു.