
ആലപ്പുഴ: നവജാത ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍. അണുബാധയെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നനും വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജിന്‍റെ വിശദീകരണം.
ജനിച്ചപ്പോള്‍ ഉണ്ടായ അണുബാധയാണ് മരണത്തിന് കാരണം. നോർമല്‍ ഡെലിവറിയാണ് നടന്നതെന്നും പ്രസവത്തില്‍ അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പല്‍ വിശദീകരിച്ചു. ലേബർ റൂമില്‍ തന്നെയാണ് പരിചരിച്ചത്. പ്രസവശേഷം മാത്രമാണ് പ്രസവ വാർഡിലേക്ക് മാറ്റിയത്. സീനിയർ ഡോക്ടർമാർ പരിചരിച്ചില്ല എന്നത് അവാസ്ഥവമാണെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡില്‍ കിടന്ന് പ്രസവിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group