
ആലപ്പുഴ: എം ഡി എം എ യുമായി ആലപ്പുഴ സ്വദേശി അനന്തകൃഷ്ണനെ (23) ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പോലിസും ചേർന്ന് അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്നും 6 ഗ്രാം എം ഡി എം എ കണ്ടെടുത്തു.
കഴിഞ്ഞ കുറേ മാസങ്ങളായി ബാംഗ്ലൂരിൽ നിന്നും എം ഡി എം എ നാട്ടിലെത്തിച്ച് വിൽപന നടത്തി വരികയായിരുന്നു. തമിഴ്നാട് സേലത്ത് നഴ്സിംഗ് വിദ്യാർത്ഥിയാണ്.