play-sharp-fill
ആലപ്പുഴയിൽ വിവാഹത്തോടനുബന്ധിച്ച് നടന്ന പാർട്ടിയിൽ എംഡിഎംഎ എത്തിച്ചു; എറണാകുളം സ്വദേശിയായ യുവാവ് അറസ്റ്റിൽ

ആലപ്പുഴയിൽ വിവാഹത്തോടനുബന്ധിച്ച് നടന്ന പാർട്ടിയിൽ എംഡിഎംഎ എത്തിച്ചു; എറണാകുളം സ്വദേശിയായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: വിവാഹത്തോടനുബന്ധിച്ച് റിസോർട്ടിൽ നടന്ന പാർട്ടിയിൽ എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം മരട് കൂടാരപ്പള്ളിൽ ഷാരോണി (27) നെയാണ് പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂർ പൊലീസും ചേർന്ന് പിടികൂടിയ പ്രതിയിൽ നിന്ന്
ഒരു​ഗ്രാം എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.


അരൂർ ശ്മശാനം റോഡിന് സമീപത്തെ റിസോർട്ടിൽ കഴിഞ്ഞ ദിവസമാണ് കല്യാണ പാർട്ടി നടന്നത്. പാർട്ടിയിൽ നിരവധി പേർ ലഹരി ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ വിശദവിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്. യുവതികളടക്കം പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് സൂചന. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.