ആലപ്പുഴയിൽ റിസോർട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവം; രണ്ട് വര്‍ഷത്തിന് ശേഷം മുഖ്യപ്രതി പിടിയില്‍; ഗോവയില്‍ നിന്ന് പൊലീസിന്റെ വലയിൽ കുടുങ്ങിയത് തിരുവല്ല സ്വദേശിയായ ഇരുപത്തിയേഴുകാരൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടി മംഗല്യ റിസോര്‍ട്ടില്‍ റിസോര്‍ട്ടില്‍ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. തിരുവല്ല നെടുമ്പുറം എഴുമുളത്തില്‍ മുഫാസ് മുഹമ്മദിനെയാണ് (27) ഹരിപ്പാട് പൊലീസ് ഗോവയില്‍ നിന്നും പിടികൂടിയത്.

കേസില്‍ ഏഴ് യുവാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബര്‍ എട്ടിന് 52.4 ഗ്രാം എംഡിഎംഎയാണ് റിസോര്‍ട്ടില്‍ നിന്നും പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ മുന്‍പ് അറസ്റ്റിലായ നൈജീരിയകാരനായ പ്രതി, ജോണ്‍ കിലാച്ചി ഓഫറ്റോ, തമിഴ്‌നാട് സ്വദേശികളായ വടിവേല്‍, മഹേഷ് കുമാര്‍ എന്നിവരുമായുള്ള ബന്ധം വഴിയാണ് മുഫാസ് മറ്റൊരു പ്രതിയായ സജിന്‍ എബ്രഹാമിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നത്. സംഭവത്തിന് ശേഷം പ്രതി ഒരു വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് പിടിക്കാതിരിക്കാനായി രൂപം മാറ്റിയും, പല സംസ്ഥാനങ്ങളിലെ സിമ്മുമാണ് ഉപയോഗിച്ചിരുന്നത്. കുറച്ചു ദിവസം മാത്രമേ പ്രതി ഒരു സിം ഉപയോഗിക്കൂ. അതുകഴിഞ്ഞാല്‍ അടുത്ത ഫോണും സിമ്മും എടുക്കുന്നതാണ് പതിവ്.

ഗോവയിലെ ഒരു ഉള്‍പ്രദേശത്ത് മയക്കുമരുന്ന് സംഘം തങ്ങുന്ന ഒരുവീട്ടില്‍ എത്തിയ പ്രതിയെ അന്വേഷസംഘം ഒരു രാത്രിമുഴുവന്‍ കാത്തിരുന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ഹരിപ്പാട് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.