ആലപ്പുഴ നെഹ്‌റു ട്രോഫിമത്സരം; കുമരകത്തു നിന്ന് അഞ്ചു ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ പത്ത് കളിവള്ളങ്ങള്‍ പുന്നമടയിലേക്ക് കുതിക്കും; പ്രതിക്ഷയോടെ കുമരകം
കോട്ടയം: ലക്ഷങ്ങള്‍ സമ്മാനത്തുകയുള്ള ചാമ്പ്യന്‍സ് ബോട്ട് ലീഗിന് തുടക്കം കുറിക്കുന്ന ആലപ്പുഴ നെഹ്‌റു ട്രോഫിമത്സരത്തില്‍ പങ്കെടുക്കാന്‍ കുമരകത്തു നിന്ന് അഞ്ചു ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ പത്ത് കളിവള്ളങ്ങള്‍ പുന്നമടയിലേക്ക് കുതിക്കും.
കഴിഞ്ഞ നെഹ്രുട്രോഫി മത്സരത്തില്‍ മികച്ച സമയം കണ്ടെത്തിയ 12 ചുണ്ടന്‍ വള്ളങ്ങള്‍ ചാമ്ബ്യന്‍സ് ലീഗില്‍ മത്സരിക്കുന്നുണ്ട്. അഞ്ചുചുണ്ടനും കുമരകത്തുനിന്നുള്ള ടീമുകളുടേതാണ്. പായിപ്പാടന്‍ (വേമ്ബനാട് ബോട്ട് ക്ലബ്), സെന്റ് പയസ് (കുമരകം ടൗണ്‍ബോട്ട് ക്ലബ്ബ് ), ആയാപറമ്ബ് പാണ്ടി (കുമരകം ബോട്ട് ക്ലബ്,) ജവഹര്‍ തായങ്കരി (സമുദ്ര ബോട്ട് ക്ലബ്), നടുഭാഗം (എന്‍.സി.ഡി.സി ബോട്ട് ക്ലബ്ബ് ) എന്നീ ചുണ്ടനുകളാണ് നെഹൃട്രോഫിയില്‍ കുമരകത്തിന്റെ തുഴയെറിയുന്നത്.
മൂന്ന് ഹാട്രിക്കുകള്‍ അടക്കം പതിനഞ്ചു തവണ കുമരകത്തെ ടീമുകള്‍ നെഹ്‌റു ട്രോഫി നേടിയിട്ടുണ്ട്. 2016ല്‍ കാരിച്ചാല്‍ ചുണ്ടനില്‍ വേമ്ബനാട് ബോട്ട് ക്ലബാണ് അവസാനം നെഹ്രുട്രോഫി ജേതാക്കളായത്. വേമ്ബനാട് ബോട്ട് ക്ലബ് കഴിഞ്ഞ ദിവസം മുതല്‍ ആപ്പിത്തറയില്‍ പരിശീലനം ആരംഭിച്ചു.
വേമ്ബനാട്, സമുദ്ര, കുമരകം ബോട്ട് ക്ലബ്ബുകള്‍ മുത്തേരിമടയില്‍ പരിശീലനം നടത്തും. ടൗണ്‍, എന്‍.സി.ഡി.സി ടീമുകള്‍ തൊള്ളായിരം തോട്ടിലാണ് പരിശീലനം നടത്തുക. വരുംദിവസങ്ങളില്‍ എല്ലാ ക്ലബ്ബുകളും പരിശീലനം ആരംഭിക്കുന്നതോടെ കുമരകംകാര്‍ വള്ളംകളിലഹരിയില്‍ മുങ്ങും. അഞ്ച് ചുണ്ടന്‍ വള്ളങ്ങളും ചെറുവള്ളങ്ങളും ഒരുമിച്ചു പരീശീലനം നടത്താനിറങ്ങുന്ന വള്ളംകളിക്ക് തുല്യമായ മുത്തേരിമട പൂരം ഈ മാസം 28നാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെഹ്രുട്രോഫിക്ക് മുമ്പുള്ള അവസാന ഞായറാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുവരെ പരിശീലന തുഴച്ചില്‍ കാണാന്‍. ആളുകള്‍ ഒഴുകിയെത്തും. കുമരകം ചുണ്ടനുകളുടെ തുഴക്കരുത്ത് നേരിട്ടറിയാന്‍ നെഹൃട്രോഫിയില്‍ മത്സരിക്കുന്ന മറ്റ് ചുണ്ടന്‍വള്ളങ്ങളുടെ തുഴച്ചില്‍ക്കാരും ഇവിടെ രഹസ്യനിരീക്ഷണത്തിനെത്തും.
രണ്ട് ഹാട്രിക് അടക്കം ഏഴുതവണ നെഹ്രുട്രോഫി നേടിയ ചരിത്രമുള്ള കുമരകം ബോട്ട് ക്ലബ്ബ് ഇറക്കുമതി തുഴച്ചില്‍കാരെ ഒഴിവാക്കി കുമരകംകാരായ തുഴച്ചില്‍കാര്‍ക്ക് പ്രാധാന്യം നല്‍കി പരമ്ബരാഗത ശൈലിയാകും പരീക്ഷിക്കുക. രണ്ടാഴ്ചത്തെ പരിശീലനം മുത്തേരിമടയില്‍ നടത്തും. കമുകും മുളയും വെള്ളത്തില്‍ നാട്ടിയാണ് ആദ്യ തുഴച്ചില്‍. പിന്നീട് ചുണ്ടനിലുമാകും പരിശീലനം.
കൊവിഡും പ്രളയവും കാരണം മൂന്നു വര്‍ഷത്തിന് ശേഷമാണ് പഴയ പ്രതാപത്തോടെ വള്ളം കളിയെത്തുന്നത്. 130 തുഴച്ചില്‍കാര്‍ വരെയുള്ള വള്ളത്തിന് ഭക്ഷണം, വള്ള വാടക അടക്കം 50 ലക്ഷം രൂപവരെ രണ്ടാഴ്ചത്തെ പരിശീലനത്തിന് വേണ്ടി വരും. ഇതിനായി പ്രമുഖ സ്പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബ്ബുകള്‍
താഴത്തങ്ങാടി വള്ളംകളി സെപ്തം. 4ന്.
പരിശീലനത്തിനു ചെലവ്: 50 ലക്ഷം.
ബോട്ട് ലീഗില്‍ 12 മത്സരങ്ങള്‍.
സമ്മനതുക 48 ലക്ഷം- 1.31 കോടി.