ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് തെറിപ്പിച്ചു; സൈക്കിൾ യാത്രികനായ ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം

Spread the love

ആലപ്പുഴ: കെഎസ്ആർടിസി ബസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. ആലപ്പുഴ ന​ഗരത്തിലാണ് കെഎസ്​ആർടിസി ബസ് ഇടിച്ച്​ സൈക്കിൾ യാത്രക്കാരനായ ഇതരസംസ്ഥാന തൊഴിലാളി മരിച്ചത്.

ഉത്തർപ്രദേശ്​ സമ്പാൽ ഗോവിന്ദപൂർ ജമീൽ അഹമ്മദിന്റെ മകൻ സെയ്ഫ്​ അലിയാണ്​ (27) മരിച്ചത്​. ഇയാൾ കൊട്ടാരപ്പാലത്ത് പ്രവർത്തിക്കുന്ന മെൻസ് ബ്യൂട്ടിപാർലറിൽ ബ്യൂട്ടീഷനാണ്.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. ആലപ്പുഴ കൊട്ടാര പാലത്തിന്​ സമീപമായിരുന്നു അപകടം. ഭക്ഷണം കഴിച്ച ശേഷം ജോലി സ്ഥലത്തു നിന്നും താമസ സ്ഥലത്തേയ്‌ക്ക് സൈക്കിളിൽ പോകുന്ന വഴി ബസ് ഇടിക്കുകയായിരുന്നു. യുവാവ് സഞ്ചരിച്ച അതേ ദിശയിൽ വന്ന കെഎസ്ആർടിസി ബസ് സൈക്കിളിന്റെ ഹാൻഡിലിൽ തട്ടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേ​ഗതയിൽ വന്ന ബസിന്റെ ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽ നിന്നും റോഡിലേയ്‌ക്ക് സെയ്ഫ്​ അലി തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തോപ്പുംപടിയിൽ നിന്ന്​ ആലപ്പുഴയി​ലെത്തി വണ്ടാനം മെഡിക്കൽ കോളജിലേക്ക്​ പോയ കെഎസ്ആർടിസി ഓർഡിനറി ബസാണ് യുവാവിനെ ഇടിച്ചു വീഴ്‌ത്തിയത്.