ആലപ്പുഴ കായംകുളത്ത് യുവാവിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ

Spread the love

ആലപ്പുഴ: കായംകുളത്ത് യുവാവിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പത്തിയൂര്‍ എരുവ കിഴക്ക് മുറിയില്‍ പുല്ലം പ്ലാവില്‍ ചെമ്പക നിവാസ് വീട്ടില്‍ ചിന്തു എന്ന് വിളിക്കുന്ന അമല്‍ (23), രണ്ടാം പ്രതി പത്തിയൂര്‍ കിഴക്ക് മുറിയില്‍ കൊല്ലാശ്ശേരി തറയില്‍ വീട്ടില്‍ രാഹുല്‍ (29) എന്നിവര്‍ ആണ് അറസ്റ്റിലായത്.

video
play-sharp-fill

എരുവ ഒറ്റത്തെങ്ങ് ജങ്ഷന് സമീപം ഹോട്ടല്‍ ജീവനക്കാരാനായ കീരിക്കാട് സ്വദേശി ഉവൈസിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്.

കായംകുളം താസാ ഹോട്ടലിലെ ജീവനക്കാരനായ കീരിക്കാട് സ്വദേശി ഉവൈസ് ഹോട്ടലില്‍ നിന്നും ഡെലിവറിക്ക് വേണ്ടി ഭക്ഷണവുമായി സ്‌കൂട്ടറില്‍ പോയ സമയത്ത് എരുവ ഒറ്റത്തെങ്ങ് ജങ്ഷന് സമീപമാണ് സംഭവം. റോഡിൽവെച്ച് പ്രതികള്‍ ഉവൈസിനെ ഹെല്‍മറ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സമീപത്തെ വയലില്‍ തള്ളിയിട്ട് വെള്ളത്തില്‍ പിടിച്ചു മുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കേസിലെ മൂന്നാം പ്രതിയായ പത്തിയൂര്‍ എരുവ മുറിയില്‍ കൊച്ചു കളീക്കല്‍ വീട്ടില്‍ രാജേഷ് (32) നേരത്തേ പൊലീസ് പിടിയിലായിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് ഒന്നും രണ്ടും പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ഇവരെ കണ്ടെത്തുന്നതിലേക്ക് അന്വേഷണം നടത്തി വരവെയാണ് തൃശൂര്‍ കൊടകര ഭാഗത്ത് ഉള്ളതായി അറിവ് ലഭിച്ചത്. പൊലീസ് സംഘം അവിടെയെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.