മയക്കുമരുന്ന് ലഹരിയില്‍ വീട് കയറി അതിക്രമം; വീട്ടുകാരെ അസഭ്യം പറഞ്ഞു; ആലപ്പുഴയില്‍ യുവാവ് പിടിയില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ആലപ്പുഴ: മയക്കുമരുന്ന് ലഹരിയില്‍ വീട് കയറി അക്രമണം നടത്തിയ പ്രതി പിടിയില്‍.

മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കായിപ്പുറത്ത് വീട്ടില്‍ അഷ്ക്കര്‍ (26) ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണഞ്ചേരി രാരീരം വീട്ടില്‍ അതിക്രമിച്ച്‌ കയറി വാള്‍ കൊണ്ട് വീടിന്റെ കതക് വെട്ടിയ ശേഷം കതക് ചവിട്ടി തുറന്ന് , ഗൃഹനാഥന്‍ രഘുനാഥന്‍ നായരെയും ഭാര്യയേയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും വീടിന്റെ ജനല്‍ ചില്ലുകളും മറ്റും അടിച്ച്‌ പൊട്ടിച്ചശേഷം പ്രതി കടന്നുകളയുകയായിരുന്നു.

പിന്നീട് ബൈക്കില്‍ വന്ന ഗിരീഷ് എന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി വാള്‍ വീശി കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും, ദേഹോപദ്രവം ഏല്‍പ്പിക്കുകയും ബൈക്ക് അടിച്ച്‌ തകര്‍ത്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനുശേഷം ഒളിവില്‍ പോകുകയായിരുന്നു.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.