
സ്വന്തം ലേഖകൻ
ആലപ്പുഴ: പഴകിയ ഭക്ഷണം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണസാധനങ്ങൾ നശിപ്പിച്ചു.
മുല്ലക്കൽ വാർഡിൽ അമ്പാടി ഹോട്ടൽ, ഇന്ത്യൻ കോഫി ഹൗസ്, പൊന്നൂസ്, രാജാ കേശവദാസ്, ഉടുപ്പി, നമസ്തേ ടിഫിൻ എന്നീ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്പാടി ഹോട്ടലിൽ നിന്നും പഴകിയ ചോറ്, രാജാ കേശവദാസ് ഹോട്ടലിൽ നിന്നും പഴകിയ ഫ്രൈഡ് റൈസ്, നെയ് ചോറ്, ചിക്കൻ ഫ്രൈ, നിരോധിത പ്ലാസ്റ്റിക് കവർ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു.
ഇന്ത്യൻ കോഫിഹൗസ്, പൊന്നൂസ്, ഉടുപ്പി, നമസ്തേ ടിഫിൻ, എന്നീ ഹോട്ടലുകളിൽ പരിശോധന നടത്തിയെങ്കിലും പഴകിയ ഭക്ഷണ സാധനങ്ങൾ ഒന്നും തന്നെ കണ്ടെത്തിയില്ല.