play-sharp-fill
ആലപ്പുഴ ജില്ലാ കളക്ടറായി ഹരിത വി കുമാര്‍ ചുമതലയേറ്റു; തൃശ്ശൂര്‍ കളക്ടറായിരിക്കെ സ്ഥലം മാറ്റം ലഭിച്ചാണ് ആലപ്പുഴ ജില്ലയില്‍ എത്തിയത്

ആലപ്പുഴ ജില്ലാ കളക്ടറായി ഹരിത വി കുമാര്‍ ചുമതലയേറ്റു; തൃശ്ശൂര്‍ കളക്ടറായിരിക്കെ സ്ഥലം മാറ്റം ലഭിച്ചാണ് ആലപ്പുഴ ജില്ലയില്‍ എത്തിയത്

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറായി ഹരിത വി കുമാര്‍ ചുമതലയേറ്റു. ജില്ലയുടെ 56-ാമത് കളക്ടറായി ഹരിത വി കുമാര്‍ ചുമതലയേറ്റു. രാവിലെ എത്തിയ കളക്ടറെ എ ഡി എം എസ്.സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ആശ സി എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ജില്ലയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ചുമതലയേറ്റ ശേഷം ഹരിത വി കുമാര്‍ പറഞ്ഞു. തൃശ്ശൂര്‍ കളക്ടറായിരിക്കെയാണ് സ്ഥലം മാറ്റം ലഭിച്ച് ആലപ്പുഴ ജില്ലയില്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം സ്വദേശിയായ ഹരിത വി. കുമാര്‍ 2013 ഐ എ എസ് ബാച്ചുകാരിയാണ്. 2012ല്‍ ഐ എ എസ് പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടിയിരുന്നു.