video
play-sharp-fill

ആലപ്പുഴ ഹരിപ്പാട് സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി  തർക്കം ;  സദാചാര ഗുണ്ടകളുടെ   ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

ആലപ്പുഴ ഹരിപ്പാട് സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കം ; സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ : ആലപ്പുഴ ഹരിപ്പാട് സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ചേപ്പാട് കരിക്കാട്ട് ശബരി (26) ആണ് മരിച്ചത്.

എട്ടംഗ സംഘമാണ് ശബരിയെ ആക്രമിച്ചത്. അക്രമിച്ചവര്‍ ഡിവൈഎഫ്‌ഐക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഒരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലിയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളായ സുല്‍ഫിത്ത്, കണ്ണന്‍, രാജന്‍ തുടങ്ങിയവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് . സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.