video
play-sharp-fill
ആലപ്പുഴ ഹരിപ്പാട് ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം ; പ്രതി പിടിയിൽ; ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന പ്രതി 9430 രൂപ വില വരുന്ന 12 കുപ്പി മദ്യവുമായാണ് കടന്നത്

ആലപ്പുഴ ഹരിപ്പാട് ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം ; പ്രതി പിടിയിൽ; ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന പ്രതി 9430 രൂപ വില വരുന്ന 12 കുപ്പി മദ്യവുമായാണ് കടന്നത്

ആലപ്പുഴ: ഹരിപ്പാട് ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ചാലക്കുടി പരിയാരം പത്രക്കടവ് വീട്ടിൽ രാജു (അപ്പച്ചൻ-73) ആണ് പിടിയിലായത്. ആർ കെ ജംഗ്ഷന് സമീപമുള്ള എഫ് സി ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്ലൈറ്റിലാണ് മോഷണം നടന്നത്.

ഈ മാസം 13ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു മോഷണം. പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന രാജു 9430 രൂപ വില വരുന്ന 12 കുപ്പി മദ്യവുമായാണ് കടന്നത്. രാവിലെ ബിവറേജ് ജീവനക്കാരൻ ഔട്ട്‌ലെറ്റ് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് പ്രധാന ഷട്ടർ തുറന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ മാനേജരെ വിവരം അറിയിക്കുകയായിരുന്നു.

ഹോട്ടലുകളിൽ പാത്രം കഴുകുന്ന ജോലിയും ആക്രിക്കച്ചവടവുമായി ഹരിപ്പാടും പരിസര പ്രദേശങ്ങളിലും കഴിയുകയായിരുന്നു രാജു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്. പ്രതി ഔട്ട് ലെറ്റിലെ മേശയും അലമാരയും കുത്തി തുറന്നെങ്കിലും സമീപത്ത് സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയോളം ശ്രദ്ധയിൽ പെട്ടിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group