
ആലപ്പുഴയിൽ ഗ്യാസ് സിലിണ്ടർ സ്റ്റൗവിൽ ഘടിപ്പിച്ച് പരിശോധിക്കുന്നതിനിടെ പാചകവാതകം ചോർന്നു അഗ്നിബാധ; പെൺകുട്ടിയുൾപ്പെടെ 4 പേർക്ക് പരിക്ക്; അടുക്കളയുടെ സീലിംഗും മറ്റ് ഉപകരണങ്ങളും കത്തി നശിച്ചു
ആലപ്പുഴ: ഗ്യാസ് സിലിണ്ടർ സ്റ്റൗവിൽ ഘടിപ്പിച്ച് പരിശോധിക്കുന്നതിനിടെ പാചകവാതകം ചോർന്ന് അഗ്നിബാധ പെൺകുട്ടിയുൾപ്പെടെ 4 പേർക്ക് പരിക്ക്.
കരുമാടി അജോഷ് ഭവനിൽ ആൻ്റണി (50), ഭാര്യ സീന (45) മകൾ അനുഷ (9), പാചകവാതക വിതരണക്കാരൻ ആൻ്റണി എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയായിരുന്നു അപകടം. സിലിണ്ടർ ഘടിപ്പിച്ച് സ്റ്റൗ പ്രവർത്തിപ്പിച്ചപ്പോൾ പാചകവാതകം ചോർന്ന് തീയാളുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുക്കളയുടെ സീലിംഗും മറ്റ് ഉപകരണങ്ങളും കത്തി നശിച്ചു. തകഴിയിൽ നിന്ന് ഫയൽ ഫോഴ്സെത്തിയാണ് തീ കെടുത്തിയത്. പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
Third Eye News Live
0