യുവാക്കളുടെ ദീപാവലി ആഘോഷം: കയർ ഫാക്ടറിക്ക് തീപിടിച്ചു 3 ലക്ഷം രൂപയുടെ നഷ്ടം

Spread the love

 

ആലപ്പുഴ: ദീപാവലി ആഘോഷത്തിൽ അയൽവാസിക്ക് കനത്ത നഷ്ടം. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം കത്തിച്ചതിന്റെ തീപ്പൊരി വീണ് ചകിരി സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടിച്ചു 3 ലക്ഷം രൂപയുടെ നഷ്ടം.

video
play-sharp-fill

 

മണ്ണഞ്ചേരി സ്വദേശി വേണുവിന്റെ കയര്‍ ഗോഡൗണിനാണ് തീപിടിച്ചത്. സംഭവത്തിൽ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വേണു പറഞ്ഞു. ഇന്നലെ വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം.

 

അയല്‍ വീട്ടില്‍ താമസിക്കുന്ന യുവാക്കളുടെ നേതൃത്വത്തിലാണ് ദീപാവലി ആഘോഷം നടന്നത്. ഗോഡൗണിന് സമീപമുള്ള വീട്ടില്‍ വേണുവും കുടുംബവും ഉണ്ടായിരുന്നെങ്കിലും തീ ആളിപ്പടര്‍ന്നതിന് ശേഷമാണ് കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നാട്ടുകാരും ഫയര്‍ഫോഴ്‌സിനോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. മണ്ണഞ്ചേരി പോലീസും സ്ഥലത്തെത്തി. ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.