ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു: ചെയ്ത കുറ്റങ്ങൾ….. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലിരുന്ന് സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചു; 32 കിലോമീറ്റർ അകലെ സ്വന്തം വീടുണ്ടായിട്ടും വീട്ടിൽ പോകാതെ വാടകവീട്ടിൽ താമസിച്ചു; ഡിവൈഎസ്പി രാജീവിന് എതിരെ റിപ്പോർട്ട് നൽകിയ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം പരിശോധിച്ചാൽ ആദ്യം പുറത്തു പോകുന്നത് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനാകും

Spread the love

എ കെ ശ്രീകുമാർ

തിരുവനന്തപുരം: ആലപ്പുഴ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി വി രാജീവിനെ സർവീസില്‍നിന്ന്‌ അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്‌തു.

സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ്‌ മേധാവിയുടേതാണ്‌ നടപടി. ഡ്യൂട്ടിയില്‍ അച്ചടക്കമില്ലായ്മ , വാടകവീട്ടിൽ സുഹൃത്തുക്കളോടൊപ്പം ഇരുന്ന് മദ്യപിക്കുക, 32 കിലോമീറ്റർ അകലെ സ്വന്തം വീടുണ്ടായിട്ടും വീട്ടിൽ പോകാതെ വാടകവീട്ടിൽ താമസിക്കുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളാണ് ഡിവൈഎസ്പിയുടെ മേൽ ചുമത്തിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേരള പോലീസിൽ സിപിഒ മുതൽ ഡിജിപി വരെയുള്ള 95 ശതമാനം പോലീസ് ഉദ്യോഗസ്ഥരും മദ്യപിക്കുന്നവരാണ്. ഡിവൈഎസ്പി രാജീവ് ആകട്ടെ ഡ്യൂട്ടിക്കിടയിൽ മദ്യപിച്ചിട്ടില്ല, ഔദ്യോഗിക വാഹനത്തിൽ മദ്യം കൊണ്ടു നടന്നിട്ടില്ല, ബാറിൽ പോയി മദ്യപിക്കുകയോ അലമ്പുണ്ടാക്കിയോ ചെയ്തിട്ടില്ല, ചെയ്തതാകട്ടെ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ സുഹൃത്തുക്കളോടൊപ്പമിരുന്ന് മദ്യപിച്ചു. ഇത്തരത്തിൽ നടപടിയെടുക്കാൻ തുടങ്ങിയാൽ കേരള പോലീസിൽ ഒറ്റ പോലീസുകാരനും പണിയെടുക്കാനുണ്ടാകില്ലന്നതാണ് വാസ്തവം.

 

പോലീസ് ഉദ്യോഗസ്ഥർ അനധികൃത അവധി എടുക്കുന്നതോ, ജോലിയിൽ വീഴ്ച വരുത്തുന്നതോ, കൈക്കൂലി വാങ്ങുന്നതോ ഒക്കെ നടപടികൾക്ക് വിധേയമാക്കാം. എന്നാൽ ആർക്കും ഒരു ശല്യവും ഇല്ലാതെ സ്വന്തം വാടകവീട്ടിലിരുന്ന് മദ്യപിച്ചതിന് നടപടിക്ക് വിധേയമാകുന്ന ആദ്യ ഡിവൈഎസ്പി ആകും രാജീവ്.

 

32 കിലോമീറ്റർ അകലെ സ്വന്തം വീട് ഉണ്ടായിട്ടും വാടകവീട്ടിൽ താമസിച്ചു എന്നതാണ് അടുത്ത കണ്ടെത്തൽ. കുടുംബ പ്രശ്നമോ മറ്റ് പ്രശ്നങ്ങളോ ഉള്ളവർ ഒറ്റയ്ക്ക് താമസിക്കുന്നതിന് എന്താണ് തെറ്റ്. കുടുംബ പ്രശ്നമാണെങ്കിൽ സഹപ്രവർത്തകർ ഇടപെട്ട് പരിഹരിച്ച് കൊടുക്കുകയല്ലേ വേണ്ടത്. ഒരാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള കാരണമായി ഇതൊക്കെ എങ്ങനെയാണ് മാറുന്നത്.

ഈ കേസ് അന്വേഷിച്ചയാളുടെ ഔദ്യോഗിക വാഹനമോ, ഓഫീസോ പരിശോധിച്ചാൽ ആദ്യം നടപടികൾക്ക് വിധേയമാകുന്നത് ഇദ്ദേഹമായിരിക്കുമെന്നും ഇദ്ദേഹത്തിൻ്റെ കുടുംബജീവിതത്തെപ്പറ്റി അന്വേഷിച്ചാൽ നാല് സസ്പെൻഷനുള്ള റിപ്പോർട്ട് എഴുതേണ്ടി വരുമെന്നും പോലീസ് ഗ്രൂപ്പുകളിൽ രഹസ്യ ചർച്ച തുടങ്ങി കഴിഞ്ഞു.