play-sharp-fill
വനംവകുപ്പിൻ്റെ കെടുകാര്യസ്ഥതയിൽ ഒരാൾ മരിച്ചതിൽ പ്രതിഷേധിച്ച എംഎൽഎയെ ഒറ്റരാത്രികൊണ്ട് വീടുവളഞ്ഞ് പിടികൂടി അകത്താക്കി കേരളാ പൊലീസ്; നിരവധി കേസുകൾ ഉണ്ടായിട്ടും കസേരക്ക് ഇളക്കം തട്ടാതെ ആലപ്പുഴ ഡിവൈഎസ്പി മധുബാബു ഇപ്പോഴും അധികാരത്തിൽ; യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒരുമാസം തടവിനും 500 രൂപ പിഴയടയ്ക്കാനും ഡിവൈഎസ്പി മധു ബാബുവിനെ കോടതി ശിക്ഷിച്ചത് ഒരു മാസം മുൻപ്

ആലപ്പുഴ: വനംവകുപ്പിൻ്റെ കെടുകാര്യസ്ഥതയിൽ ഒരാൾ മരിച്ചതിന് പ്രതിഷേധിച്ച എംഎൽഎയെ ഒറ്റരാത്രികൊണ്ട് വീടുവളഞ്ഞ് പിടികൂടി അകത്താക്കിയ കേരളാ പൊലീസിൽ നിരവധി കേസുകൾ ഉണ്ടായിട്ടും കസേരക്ക് ഇളക്കം തട്ടാതെ ആലപ്പുഴ ഡിവൈഎസ്പി മധുബാബു ഇപ്പോഴും അധികാരത്തിൽ തുടരുകയാണ്.

ആലപ്പുഴ ഡിവൈഎസ്പി എംആർ മധുബാബുവിനെ കസ്റ്റഡി മർദ്ദനക്കേസില്‍ ഡിസംബർ പത്തിനാണ് കോടതി ശിക്ഷിച്ചത്. ഒരുമാസം തടവും 500 രൂപ പിഴയുമായിരുന്നു ശിക്ഷ. 2006ല്‍ ചേര്‍ത്തല എസ്‌ഐ ആയിരിക്കെ സിദ്ധാര്‍ഥ് എന്ന യുവാവിനെ കസ്റ്റഡിയില്‍ നഗ്നനാക്കി മര്‍ദ്ദിച്ചതിൻ്റെ പേരിലാണ് മധുബാബുവിനെ കോടതി ശിക്ഷിച്ചത്.

സർക്കാരിൻ്റെ ഭാഗമായ വനംവകുപ്പിൻ്റെ കെടുകാര്യസ്ഥതയില്‍ ഒരാള്‍ മരിച്ചതില്‍ പ്രതിഷേധിച്ച എംഎല്‍എ കൂടിയായ പി വി അൻവറിനെ രാത്രി വീടുവളഞ്ഞ് പിടികൂടാൻ അഹോരാത്രം പരിശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന അതേ ആഭ്യന്തരവകുപ്പിൽനിന്ന് തന്നെയാണ് ഇത്തരത്തിലുള്ള അനാസ്ഥ ഉണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേറെയും കസ്റ്റഡിമർദ്ദന കേസുകളില്‍ പ്രതിസ്ഥാനത്തുള്ള ഈ ഉദ്യോഗസ്ഥനെ ആലപ്പുഴ പോലെ സുപ്രധാന സ്ഥലത്ത് പ്രതിഷ്ഠിച്ചത് ഇതേ ആഭ്യന്തരവകുപ്പ് തന്നെയാണ്. ഈ നിയമനം നേടിക്കൊടുത്ത ഭരണകക്ഷി എംഎല്‍എ തന്നെയാണ് ഇപ്പോഴും എംആർ മധുബാബുവിന് സംരക്ഷണം ഒരുക്കുന്നത്. 2012ല്‍ മറ്റൊരു കസ്റ്റഡിമർദ്ദന കേസിലും ചേർത്തല കോടതി ഇയാളെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. അതിന്മേലുള്ള അപ്പീല്‍ ഹൈക്കോടതിയിലിരിക്കെ ആണ് വീണ്ടും സമാന കേസുകളില്‍ പെട്ടിരിക്കുന്നത്.

ക്രമസമാധാന ചുമതല നല്‍കരുതെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഉണ്ടായതിനാല്‍ 2014 മുതല്‍ മാറ്റിനിര്‍ത്തിയ ശേഷം 2022ലാണ് തൊടുപുഴയില്‍ ഇയാൾ നിയമനം നേടിയത്. അവിടെ ഹൃദ്രോഗിയായ ഒരാളെ ഡിവൈഎസ്പി ഓഫീസിലിട്ട് മർദ്ദിച്ചതിൻ്റെ പേരിലും പരാതിയുയർന്നു.