ആലപ്പുഴ ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ചു, വന്‍ ഗതാഗതക്കുരുക്ക്
സ്വന്തം ലേഖകൻ
ആലപ്പുഴ :ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് വന്‍ ഗതാഗതക്കുരുക്ക്. ഡ്രൈവര്‍ക്ക് പരിക്ക്. ബുധന്‍ പുലര്‍ച്ചെ 1.30 ന് കെ എസ്ഡിപിക്ക് മുമ്ബിലാണ് അപകടം.
ദേശീയപത്രിയില്‍ ആലപ്പുഴ ഭാഗത്തേക്ക് പോയ ടിപ്പറിന് പിന്നില്‍ ചരക്കു ലോറി ഇടിക്കുകയായിരുന്നു. ടിപ്പറിന്‍്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡ് സൈഡിലേക്ക് ഒതുക്കുന്നതിനിടെ പിന്നാലെയെത്തിയ ചരക്കു ലോറി ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചരക്കു ലോറിയുടെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവറെ ഫയര്‍ഫോഴ്സിന്‍്റെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മണ്ണഞ്ചേരി പൊലീസെത്തി ഗതാഗതം വഴിതിരിച്ചുവിട്ടു. വടക്കോട്ട് എറണാകുളം ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ കനാല്‍, ണ്ണഞ്ചേരി റോഡിലൂടെ തിരിച്ചുവിട്ടു. റോഡിനു നടുവില്‍ കിടന്ന ചരക്കു ലോറി ക്രൈയിന്‍ ഉപയോഗിച്ച് നീക്കി ഗതാഗതം സുഗമമാക്കി.
Third Eye News Live
0
Tags :