ആലപ്പുഴയിൽ അമ്മയെ മകന്‍ രഹസ്യമായി കുഴിച്ചുമൂടിയ സംഭവം; മാതാവിന്റേത് സ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Spread the love

ആലപ്പുഴ: തുറവൂരില്‍ മകൻ വീടിനുള്ളില്‍ രഹസ്യമായി കുഴിച്ചുമൂടിയ രാധയുടെ മരണം സ്വാഭാവികമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

video
play-sharp-fill

മൃതദേഹത്തില്‍ മുറിവുകളോ ആന്തരികമായ രക്തസ്രാവമോ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ കൊലപാതക സാധ്യത പോലീസ് തള്ളിക്കളഞ്ഞു.

വാർദ്ധക്യസഹജമായ കാരണങ്ങളാലാണ് മരണം സംഭവിച്ചതെന്ന് മെഡിക്കല്‍ റിപ്പോർട്ട് വ്യക്തമാക്കുന്നു. രാധ മരിച്ച നിലയില്‍ കണ്ടതിനെത്തുടർന്ന് മകൻ ഗിരീഷ് ആരെയും അറിയിക്കാതെ അടുക്കളയില്‍ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് വലിയ സംശയങ്ങള്‍ക്ക് ഇടയാക്കിയതിനെത്തുടർന്നാണ് പോലീസ് മൃതദേഹം പുറത്തെടുത്ത് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയത്. അമ്മയുടെ മരണത്തില്‍ ഗിരീഷിന് നേരിട്ട് പങ്കില്ലെന്ന് ഉറപ്പായതോടെ നിലവില്‍ കസ്റ്റഡിയിലുള്ള ഇയാളെ പോലീസ് വിട്ടയയ്ക്കാനാണ് തീരുമാനം.