
അമ്പലപ്പുഴ: പൊങ്ങുവള്ളത്തില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് 12-ാം വാർഡില്‍ പറവൂർ ചാണിയില്‍ സ്റ്റീഫന്റെ (റോക്കി-56) മൃതദേഹമാണ് കണ്ടെത്തിയത്.
മൂന്നുദിവസം മുൻപ്, വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ കാണാതായത്. കാണാതായ സ്ഥലത്തുനിന്ന് 12 കിലോമീറ്റർ തെക്കുമാറി പുറക്കാട് തീരത്തിനടുത്താണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സ്യബന്ധന വകുപ്പിന്റെ രക്ഷാബോട്ടില് തോട്ടപ്പള്ളി തുറമുഖത്ത് കൊണ്ടുവന്ന മൃതദേഹം ആംബുലൻസില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തോട്ടപ്പള്ളി തീരദേശ പോലീസ് മേല്‍നടപടി സ്വീകരിച്ച് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.