ആലപ്പുഴയിൽ വൈഫൈ കണക്ഷൻ നൽകാമെന്ന് പറഞ്ഞ് 17-കാരിയെ തട്ടിക്കൊണ്ടുപോയി; നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു; യുവാക്കൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
ആലപ്പുഴ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ച് മദ്യം കുടിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ഓച്ചിറ രാധാഭവനത്തിൽ അമ്മിണി (രാഹുൽ -28), കൊല്ലം തഴവ കാഞ്ഞിരത്തിനാൽ വീട്ടിൽ രാജേഷ് (39) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. പതിനേഴ് വയസ് മാത്രം പ്രായമുള്ള ഓച്ചിറ സ്വദേശിനിയായ പെൺകുട്ടിയെ വൈഫൈ കണക്ഷൻ എടുത്തു കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കാറിൽ തട്ടിക്കൊണ്ടു പോയി കായംകുളം ബോട്ട് ജെട്ടിക്ക് സമീപം വെച്ച് നിർബന്ധിച്ചു മദ്യം കുടിപ്പിച്ചത്.

അതേസമയം, കൊല്ലത്ത് 12 കാരനെ പീഡിപ്പിച്ച കേസിൽ ഡാൻസ് മാസ്റ്റർ അറസ്റ്റിലായി. കൊല്ലം കുമ്മിൾ സ്വദേശി സുനിൽകുമാറാണ് പിടിയിലായത്. നാല് വർഷം മുൻപും സമാനമായ കേസിൽ ഇയാൾ പിടിയിലായിരുന്നു. 12 വയസുകാരനിലുണ്ടായ സ്വഭാവ വ്യത്യാസം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ സ്കൂൾ വഴി കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

വിവരമറിഞ്ഞ് മാതാപിതാക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. സ്കൂൾ യുവജനോത്സവങ്ങളിൽ അടക്കം കുട്ടികളെ വർഷങ്ങളായി ഡാൻസ് പഠിപ്പിക്കുന്നയാളാണ് സുനിൽ കുമാർ. 2019 ലും സമാനമായ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. അന്ന് കേസെടുത്തത് പാങ്ങോട് പൊലീസായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group