
സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം; യച്ചൂരിക്കും ഗോവിന്ദനും പരാതി നല്കി ബ്രാഞ്ച് സെക്രട്ടറിമാര്‍; ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും കല്ലുകടി
സ്വന്തം ലേഖിക
ആലപ്പുഴ: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആലപ്പുഴയിലെ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാര്‍.
ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചതടക്കമുള്ള സംഭവങ്ങള്‍ പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ സമ്മേളന കാലയളവില്‍ തന്നെ ആലപ്പുഴയിലെ വിഭാഗീയത മറനീക്കി പുറത്തു വന്നിരുന്നു. വിവിധ ലോക്കല്‍ കമ്മിറ്റികളില്‍ നടക്കുന്ന പുനഃസംഘടനയിലും വിഭാഗീയതയുണ്ട്.
കമ്മിഷൻ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ തിരുത്തുന്നില്ല എന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം. ഔദ്യോഗിക പാനലില്‍ തോല്പിക്കപ്പെട്ടവരെ, പുതിയതായി പുനഃസംഘടിപ്പിക്കപ്പെട്ടവര് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.
ഒരുമന്ത്രിയുമായി ചേര്‍ന്ന് ഒരു വിഭാഗം നേതാക്കള്‍ ഗൂഢാലോചന നടത്തുകയും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുകയും ചെയ്തു എന്നാണ് മറ്റൊരു ആരോപണം. എംഎല്‍എ ഓഫിസില്‍ ജോലി നല്കാൻ ഒരു യുവതിയില്‍ നിന്ന് പണം വാങ്ങി.
പണം വാങ്ങിയ നേതാവ് പൊലീസ് സ്റ്റേഷനില്‍ ഇടനിലക്കാരനായി. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാത്ത ഒരാളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.