video
play-sharp-fill

ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിയ കേസ് ഒത്തുതീർക്കാൻ ശ്രമം;വെട്ടേറ്റയാൾക്ക് നഷ്ടപരിഹാരം പാർട്ടി ഫണ്ടിൽ നിന്ന് നൽകും;സിപിഎം ജില്ല, ഏരിയ നേതൃത്വങ്ങള്‍ അറിയാതെയായിരുന്നു ഈ ഒത്തുതീര്‍പ്പു നീക്കം

ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിയ കേസ് ഒത്തുതീർക്കാൻ ശ്രമം;വെട്ടേറ്റയാൾക്ക് നഷ്ടപരിഹാരം പാർട്ടി ഫണ്ടിൽ നിന്ന് നൽകും;സിപിഎം ജില്ല, ഏരിയ നേതൃത്വങ്ങള്‍ അറിയാതെയായിരുന്നു ഈ ഒത്തുതീര്‍പ്പു നീക്കം

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിയ കേസ് പണം നല്‍കി ഒത്തുതീര്‍ക്കാൻ ഇരുപാര്‍ട്ടികളുടെയും പ്രാദേശിക നേതാക്കള്‍ തമ്മില്‍ രഹസ്യചര്‍ച്ച നടത്തിയെന്ന് ആരോപണം.വെട്ടേറ്റയാള്‍ക്കു നഷ്ടപരിഹാരമായി 1.5 ലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍നിന്നു നല്‍കാനും ധാരണയായെന്നാണ് വിവരം.സിപിഎം മുല്ലയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ 4 പേര്‍ പ്രതികളായ കേസിന്റെ വിചാരണ കഴിഞ്ഞയാഴ്ച നടക്കേണ്ടതായിരുന്നു.

2019ല്‍ ആലപ്പുഴ എഎൻപുരം വിളഞ്ഞൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിയ കേസിലാണു സിപിഎം മുല്ലയ്ക്കല്‍ ലോക്കല്‍ കമ്മിറ്റിയിലെ നേതാക്കള്‍ ചര്‍ച്ച നടത്തിയതെന്നാണ് ആരോപണം.ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തതായും, 50,000 രൂപ മുൻകൂര്‍ നല്‍കാമെന്നും കേസ് പിൻവലിക്കുമ്പോള്‍ ബാക്കി നല്‍കാമെന്നും ധാരണയായെന്നാണ് വിവരം.സിപിഎം ജില്ല, ഏരിയ നേതൃത്വങ്ങള്‍ അറിയാതെയായിരുന്നു ഈ ഒത്തുതീര്‍പ്പു നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാര്‍ത്ത പുറത്തുവന്നതോടെ രണ്ടു പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വങ്ങള്‍ വിവരങ്ങള്‍ അന്വേഷിച്ചു തുടങ്ങി.2019 ജനുവരിയില്‍ വിളഞ്ഞൂരില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പല തവണ സംഘര്‍ഷമുണ്ടായിരുന്നു.ഇതിനിടെയാണു ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റത്.ഇയാളുടെ കൈവിരലന്ന് അറ്റുപോയിരുന്നു.ആലപ്പുഴ ഏരിയ കമ്മിറ്റി പരിധിയിലെ ലോക്കല്‍ കമ്മിറ്റികളില്‍ ഈയിടെ നടത്തിയ പുനഃക്രമീകരണങ്ങളാണു രഹസ്യചര്‍ച്ചയുടെ വിവരം പുറത്തുവരാൻ കാരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പേരിലുള്ള തര്‍ക്കമാണു സംഘട്ടനങ്ങളായി വളര്‍ന്നതെന്നു പറയപ്പെടുന്നു.ഇരു പക്ഷവും പരസ്പരം ആക്രമിച്ചിരുന്നെന്നും രണ്ടു പക്ഷത്തിന്റെയും പരാതികളില്‍ കേസുകള്‍ ഉണ്ടായിരുന്നെന്നും കേസ് കൈകാര്യം ചെയ്തവര്‍ പറയുന്നു.സിപിഎം പ്രവര്‍ത്തകരുടെ വീട് ആക്രമിച്ചതിന്റെ പ്രതികാരമായാണു ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ചതെന്നാണു വിവരം.ഒരാഴ്ച മുൻപ് കേസിന്റെ വിചാരണ തുടങ്ങാൻ നിശ്ചയിച്ചിരുന്നെങ്കിലും വാദി സ്ഥലത്തില്ലെന്നു കാണിച്ച്‌ അവധി അപേക്ഷ നല്‍കിയതോടെ വിചാരണ നടപടി നീട്ടിവച്ചിരിക്കുകയാണ്.