
ആലപ്പുഴയിൽ കോൺക്രീറ്റു നടപ്പാലം തകർന്നുവീണു; വീട്ടമ്മയുടെ കാല് കുടുങ്ങി പരിക്കേറ്റു
സ്വന്തം ലേഖകൻ
ആലപ്പുഴ: ഹരിപ്പാട് ആറാട്ടുപുഴയിൽ കോൺക്രീറ്റു നടപ്പാലം തകർന്നുവീണു. വീട്ടമ്മയുടെ കാല് കുടുങ്ങി പരിക്കേറ്റു. ഒന്നാം വാർഡ് മംഗലം ലക്ഷംവീട് കോളനിയിൽ സുധക്കാണ് പരിക്കേറ്റത്.
നടന്നു പോകവെ പാലം മധ്യഭാഗംവെച്ച് ഒടിഞ്ഞു വീഴുകയായിരുന്നു. കോൺക്രീറ്റ് പാളികൾക്കിടയിൽ സുധയുടെ കാൽ കുടുങ്ങിപ്പോയി. കാലിനും തോളെല്ലിനും പരിക്കേറ്റ സുധ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
നാൽപത് വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ അടിഭാഗം ജീർണിച്ച നിലയിലായിരുന്നു. ഇത് അറിയാതെയാണ് കോളനിവാസികൾ ഉൾപ്പെടെ യാത്രക്കായി ഉപയോഗിച്ചു വന്നിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0