പറവൂര്‍: ആലപ്പുഴയില്‍ ഒന്നരവയസ്സുകാരനെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ അമ്മയും സുഹൃത്തും റിമാൻഡില്‍.
ആലപ്പുഴ തത്തംപള്ളി ജില്ലാക്കോടതി വാര്‍ഡ് തെക്കേവെളിമ്പറമ്പില്‍ ദീപയും സുഹൃത്തായ കണിച്ചുകുളങ്ങര ചക്കുപറമ്പ് വീട്ടില്‍ കൃഷ്ണകുമാറുമാണ് റിമാൻഡിലായത്.
ശരീരത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ അച്ഛന്റെ സഹോദരന്റെ കുത്തിയതോട്ടിലെ വീട്ടില്‍ ശനിയാഴ്ച അമ്മയുടെ സുഹൃത്തായ കൃഷ്ണകുമാര്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛനുമായി പിണങ്ങിക്കഴിയുന്ന അമ്മ, കൃഷ്ണകുമാറിനൊപ്പമാണു താമസിച്ചിരുന്നത്.
ഇവരോടൊപ്പമായിരുന്നു കുട്ടിയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മയും സുഹൃത്തും ചേര്‍ന്ന് കുട്ടിയെ മര്‍ദിച്ചുവെന്നാണ് അച്ഛൻ പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെയടിസ്ഥാനത്തിലാണു പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
ജാമ്യമില്ലാ വകുപ്പുപ്രകാരമാണു കേസ്. കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.